ഉപ്പിനും പഞ്ചസാരയ്ക്കും കാലാവധി ഉണ്ടോ? കാലാവധി ഇല്ലാതെ ഉപയോഗിക്കാൻ പറ്റുന്ന ചില ഭക്ഷണ സാധനങ്ങൾ
വെളുത്ത അരി: 40 ഡിഗ്രി ഫാരൻഹീറ്റിൽ താഴെയുള്ള താപനിലയിൽ വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിച്ചാൽ വെളുത്ത അരി ഏകദേശം 30 വർഷത്തേക്ക് പോഷകങ്ങളും സ്വാദും നിലനിർത്തുമെന്ന് കണ്ടെത്തിയ നിരവധി ഗവേഷകർ ഉണ്ട്. തവിട് പാളിയിൽ പ്രകൃതിദത്ത എണ്ണകളുടെ ലഭ്യത കാരണം ബ്രൗൺ റൈസ് ആറ് മാസത്തിൽ കൂടുതൽ നിലനിൽക്കില്ല, ഡോ. സുനീത് ഗന്ന പറയുന്നു.
തേൻ: മികച്ച കെമിസ്ട്രി കാരണം എക്കാലവും നിലനിൽക്കുന്ന ഒരു ഭക്ഷണമാണ് തേൻ. പൂവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന തേൻ തേനീച്ചയുടെ ശരീരത്തിലുള്ള എൻസൈമുകളുമായി കലരുകയും അത് തേനിന്റെ ഘടനയിൽ മാറ്റം വരുത്തുകയും ചെയ്യുന്നു. വളരെ വൃത്തിയായി സൂക്ഷിച്ചാൽ തേൻ കേട് വരില്ലെന്നാണ് പറയുന്നത്.
ഉപ്പ്: സോഡിയം ക്ലോറൈഡ് ഭൂമിയുടെ സ്വാഭാവിക ഘടകങ്ങളിൽ നിന്ന് എടുക്കുന്ന ഒരു ധാതുവാണ്. എല്ലാ ഈർപ്പവും വേർതിരിച്ചെടുക്കാൻ കഴിയുന്നതിനാൽ മറ്റ് ഭക്ഷ്യ ഉൽപന്നങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഒരു മാർഗമായി ഉപ്പ് നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നു.എന്നാൽ ടേബിൾ ഉപ്പ് എന്നെന്നേക്കുമായി നിലനിൽക്കുമെന്ന് ഇത് സൂചിപ്പിക്കുന്നില്ല. ടേബിൾ സോൾട്ടിൽ അയഡിൻ ചേർക്കുന്നത് ഉപ്പിന്റെ ഷെൽഫ് ലൈഫ് കുറയ്ക്കുമെന്ന് വിദഗ്ധർ പറയുന്നു, അതായത് അയോഡൈസ്ഡ് എന്ന ലേബലിൽ വരുന്ന ഉപ്പ് അഞ്ച് വർഷത്തിൽ കൂടുതൽ നിലനിൽക്കില്ല.പഞ്ചസാരയ്ക്ക് സാധാരണയായി കാലാവധിയില്ല. നല്ല ഇറുകിയ, വായു കയറാത്ത കുപ്പിയിൽ സൂക്ഷിച്ചാൽ എത്ര നാൾ വേണം എങ്കിലും പഞ്ചസാര ഉപയോഗിക്കാം. എന്നാൽ ബ്രൗൺ ഷുഗറും പൗഡർ രൂപത്തിലും ഷുഗറും രണ്ടുവർഷത്തിനുള്ളിൽ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.
സോയ സോസ്: തുറക്കാതെ ഒരു കണ്ടെയ്നറിൽ വെയ്ക്കുകയാണെങ്കിൽ സോയ സോസ് വളരെക്കാലം നീണ്ടുനിൽക്കും. എന്നാൽ ഇത് സോയ സോസിന്റെ തരത്തെയും ഉപയോഗിക്കുന്ന അഡിറ്റീവുകളേയും ആശ്രയിച്ചിരിക്കുന്നു. സോയ സോസ് തുറന്നാലും, ഇത് റഫ്രിജറേറ്ററിൽ സൂക്ഷിച്ചാൽ വർഷങ്ങളോളം നിലനിൽക്കും.
ഈ വിവരങ്ങള്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെട്ടു എന്ന് വിചാരിക്കുന്നു. Please share and subscribe...
Comments
Post a Comment